ക്വാര്‍ട്ടേഴ്‌സില്‍ കയറിയുള്ള അക്രമത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു
Jun 8, 2012, 15:36 IST
രാജപുരം: ക്വാര്‍ട്ടേഴ്‌സില്‍ കയറിയുള്ള അക്രമത്തില്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കള്ളാറിലെ ഗോപാലന്റെ മകന്‍ അജിത്തിനും (35) ഭാര്യ സരിതയ്ക്കുമാണ് (28) അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കള്ളാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അജിത്തും സരിതയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സരിതയുടെ സഹോദരി ഭര്‍ത്താവ് അനില്‍ ക്വാട്ടേഴ്‌സില്‍ അതിക്രമിച്ച് കടന്ന് ദമ്പതികളെ വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
അജിത്തിനെ അടിക്കുന്നത് തടഞ്ഞപ്പോഴാണ് സരിതയ്ക്ക് മര്‍ദ്ദനമേറ്റത്. സ്വത്ത് സംബന്ധമായ തര്‍ക്കമാണ് അക്രമത്തിന് കാരണം. അജിത്തിനെയും ഭാര്യയേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Rajapuram, Kasaragod, Attack, Hospital