ക്ലീന്‍ നുള്ളിപ്പാടിയുമായി ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും
Nov 23, 2014, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 23.11.2014) നുള്ളിപ്പാടിയില്‍ ശുചിത്വ പരിപാടിയുമായി ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും രംഗത്ത്. ഡിവൈഎഫ്‌ഐ ചെന്നിക്കര യൂണിറ്റ് പ്രവര്‍ത്തകരാണ് ശുചിത്വ കേരളം പരിപാടിയുടെ ഭാഗമായി നുള്ളിപ്പാടിയില്‍ ശുചീകരണം നടത്തിയത്. റോഡരികിലെ കാടുകള്‍ വെട്ടിത്തളിച്ചും, മാലിന്യങ്ങള്‍ നീക്കിയും പ്രവര്‍ത്തകര്‍ മാതൃക കാട്ടി.
യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ ക്ലീന്‍ നുള്ളിപ്പാടി പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചിത്വ പരിപാടി ഡോ. ജനാര്‍ദ്ധന നായിക് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നുള്ളിപ്പാടി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് പെട്രോള്‍ പമ്പ് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം ബോധവല്‍ക്കരണവും യൂത്ത് ലീഗ് സംഘടിപ്പിച്ചിരുന്നു. റോഡിന്റെ അരികില്‍ കൂട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെടുമെന്ന് യൂത്ത് ലീഗ് ശാഖ കമ്മിറ്റി അറിയിച്ചു.
മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, സയ്യിദ് സവാദ് തങ്ങള്‍, മന്‍സൂര്‍ കരിപ്പൊടി, മുഹമ്മദ് റാഫി, യൂത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍, സുഹൈല്‍, റൗഫ്, നാസര്‍ കരിപ്പൊടി, ഷാഹിദ് എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, DYFI, Youth League, Road, Cleaning, Nullippady, Unit, Committee.
Advertisement: