ക്രമക്കേട് കാട്ടിയ ആലംപാടി റേഷന്‍കട കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു
Jun 30, 2013, 22:41 IST
കാസര്‍കോട്: ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആലംപാടിയിലെ കെ.അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ റേഷന്‍ കട ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. റേഷന്‍ കടയില്‍ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് ഉപഭോക്താ
ക്കള്‍ കളക്ടര്‍ക്ക പരാതി നല്‍കുകയും കഴിഞ്ഞ ദിവസം കട ഉപരോധിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അധികൃതര്‍ കടയില്‍ പരിശോധന നടത്തി സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ 502 കിലോ ഗ്രാം പുഴുക്കലരിയും 50 ലിറ്റര്‍ മണ്ണെണ്ണയും കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ പച്ചരി 205 കിലോയും ഗോതമ്പ് 160 കിലോയും കൂടുതലുണ്ടായിരുന്നു.
കടയില്‍ കൃത്യമായ ബില്ല് എഴുതാത്തതും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മറ്റൊരു കുറ്റമാണ്. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പെട്ടവര്‍ക്കുള്ള അരി നല്‍കാതെ അവരെ തിരിച്ചയച്ചുവെന്നും മണ്ണെണ്ണയും ഗോതമ്പും എല്ലാ മാസവും നല്‍കിയില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
Related news:
ആലംപാടി റേഷന്‍ കടയിലെ തിരിമറി; അന്വേഷണം തുടങ്ങി
Keywords: Kasaragod, Kerala, Alampady, Ration Shop, Vigilance-raid, case, complaint, suspension, K.Abdulla Kunhi Haji, Collector, Bill, Endosulfan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Ration shop suspended