ക്യാന്‍സര്‍ വിമുക്ത മഞ്ചേശ്വരം: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
Dec 10, 2016, 13:03 IST
ഉപ്പള: (www.kasargodvartha.com 10.12.2016) മഞ്ചേശ്വരം മണ്ഡലം പരിധിയില്‍ ക്യാന്‍സര്‍ രോഗം പടരുകയാണെന്ന സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ക്യാന്‍സര്‍ മുക്ത മഞ്ചേശ്വരം (വി കാന്‍ വി) പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഓരോ വീടുകളും കയറിയറിങ്ങി സര്‍വേ നടത്തുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു.
പതിനായിരത്തോളം വീടുകളില്‍ സര്‍വേ നടത്തുവാനായി ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം മംഗളൂരു ഇന്ത്യാന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷറഫ് അധ്യക്ഷത വഹിച്ചു. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. നീതു, ഡോ. പ്രിന്‍സ് എന്നിവര്‍ ക്ലാസെടുത്തു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്‌റിന്‍ മുഹമ്മദ്, സത്യന്‍, മഞ്ചേശ്വരം യൂത്ത് വിംഗ് പ്രസിഡണ്ട് ജബ്ബാര്‍ ഉപ്പള, ജനറല്‍ സെക്രട്ടറി റൈഷാദ് ഉപ്പള എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മോഹനന്‍ സ്വാഗതവും ദാക്ഷായണി നന്ദിയും പറഞ്ഞു.
Keywords: cancer-free-manjeshwaram: workshop held for volunteers, kasaragod, Manjeshwaram, Uppala, Cancer, Panchayath, inauguration, Training,