കോളിയടുക്കത്ത് സി. അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷം
Oct 3, 2012, 16:11 IST
കാസര്‍കോട്: ദീര്‍ഘകാലം കേരള മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന സി. അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാതല പരിപാടി ഒക്‌ടോബര്‍ 14 ന് പെരുമ്പള കോളിയടുക്കത്ത് വെച്ച് നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സി പി ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു ഭൂപരിഷ്‌ക്കരണവും കേരളവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ജന്മശതാബ്ദി ആഘോഷം വിജയിപ്പിക്കുവാന്‍ സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. യോഗത്തില്‍ കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സംസാരിച്ചു.
Keywords: C.Achuthamenon, Birthday, Celebration, CPI, Perumbala, Koliyadukkam, Kasaragod, Kerala, Malayalam news