കോളിയടുക്കത്ത് യുവാക്കളെ സംഘം ചേര്‍ന്നാക്രമിച്ചു; ആറുപേര്‍ ആശുപത്രിയില്‍
Jul 8, 2012, 13:17 IST
കാസര്‍കോട്: കോളിയടുക്കത്ത് ശനിയാഴ്ച വൈകീട്ട് മാരകായുധങ്ങളുമായെത്തിയ ഒരു സംഘം യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പതിനാലു വയസ്സുകാരനടക്കം ആറുപേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മീത്തല്‍ കോളിയടുക്കത്തെ താജുദ്ദീന്റെ മകന്‍ ടി. അനീസ്(14), കോളിയടുക്കത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഷാഫിയുടെ മകനുമായ ഡി.എ. ഷംലാദ്(18), പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മുഹമ്മദിന്റെ മകനുമായ അര്‍ഷാദ്(17), പ്ലസ്ടു വിദ്യാര്‍ത്ഥിയും മിലിട്ടറി അബ്ദുല്ലയുടെ മകനുമായ എം.ടി. ഫായിസ്(17), സഹോദരന്‍ ഫരീദ്(23), പെയിന്റിംദ് തൊഴിലാളിയും മൊയ്തീന്‍കുട്ടിയുടെ മകനുമായ കെ.എം. സഫീല്‍(20) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈകിട്ട് 6.30 മണിയോടെ കടയിലേക്ക് സാമ്പര്‍പൊടി വാങ്ങാന്‍ പോവുകയായിരുന്ന അനീസിനെ ഒരു സംഘം വഴിയില്‍ തടഞ്ഞ് വലിച്ചിട്ട് കത്തികൊണ്ട് കൈത്തണ്ടയില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. പേര് ചോദിച്ചാണ് അക്രമിച്ചതെന്ന് അനീസ് പറഞ്ഞു. കോളിയടുക്കത്തെ ഉദയ ഹോട്ടലിന് സമീപത്തുനിന്നെത്തിയ സംഘമാണ് അക്രമണം നടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Koliyadukkam,Youth, Attack, Kasaragod