city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ബ്ലേഡ് കൊണ്ട് മുറിവേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കുമ്പള: (www.kasargodvartha.com 04/11/2016) കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയിലെ സ്വകാര്യ കോളജിലാണ് സംഭവം. കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥി അണങ്കൂരിലെ അല്‍ത്താഫിനെ (19)യാണ് നെഞ്ചത്ത് ബ്ലേഡ് കൊണ്ട് മുറിവേറ്റ് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും സംഘര്‍ഷത്തിലേര്‍പെടുകയായിരുന്നു. ഇതിനിടയ്ക്കാണ് അല്‍ത്താഫിന് ബ്ലേഡ് കൊണ്ട് മുറിവേറ്റത്.
കോളജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ബ്ലേഡ് കൊണ്ട് മുറിവേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

Keywords:  Kasaragod, Kerala, Kumbala, Students, College, Clash, Injured, hospital, College student assaulted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia