കോണ്‍ട്രാക്ടേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ള വിതരണം നടത്തി
May 14, 2017, 10:15 IST
മല്ലം: (www.kasargodvartha.com 14.05.2017) കടുത്ത വേനലില്‍ രൂക്ഷമായ ജലക്ഷാമം കാരണം ദുരിതമനുഭവിക്കുന്ന മല്ലം വാര്‍ഡില്‍ കാസര്‍കോട് കോണ്‍ട്രാക്ടേഴ്‌സ് ചാരിറ്റി ട്രസ്റ്റ് കുടിവെള്ള വിതരണം നടത്തി. മല്ലം റഹ് മത്ത് നഗറില്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എയര്‍ലൈന്‍സ് അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ജാസിര്‍ കുന്താപുരം സ്വാഗതം പറഞ്ഞു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി, ട്രസ്റ്റ് കണ്‍വീനര്‍ എം എം നൗഷാദ്, ബി സി കുമാരന്‍, ഹമീദ് മല്ലം, മുഹമ്മദ് കുഞ്ഞി പോക്കര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഷെരീഫ് മല്ലത്ത്, പൊന്നപ്പന്‍ അമ്മങ്കോട്, അബ്ദുല്ല കഞ്ഞി മുണ്ടപ്പള്ളം, മാധവന്‍ നമ്പ്യാര്‍, കുഞ്ഞി മല്ലം, ഹസൈനാര്‍ പോക്കര്‍, ഹമീദ് ചെറക്കാല്‍, ബഷീര്‍ ചെറക്കാല്‍, ശശികല മല്ലം, കുട്ടന്‍ കൊടവഞ്ചി എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bevinja, Drinking Water, Contractors, News, Inauguration, Mallam, Contractors Charitable Trust.