കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ 28ന് കലക്ടറേറ്റ് ധര്‍ണ്ണ നടത്തും
May 26, 2012, 13:00 IST

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഫെഡറേഷന്‍ ജില്ലാകമ്മിറ്റി 28ന് രാവിലെ പത്തിന് കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ക്ക് ആവശ്യമുള്ള മെറ്റീരിയല്‍സിന്റെ അടിക്കടിയുള്ള വില വര്‍ധനവ് നിയന്ത്രിക്കുക, കുടിശ്ശിക ബില്ലുകള്‍ എത്രയും വേഗം നല്‍കുക, റേറ്റ് പുതുക്കി നിശ്ചയിക്കുക, നിര്‍മാണ പ്രവൃത്തികള്‍ക്ക് ആവശ്യമുള്ള മണല്‍ ലഭിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കുക, പ്രവൃത്തികള്‍ക്ക് ആവശ്യമുള്ള ടാര്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ വി കൃഷ്ണ പൊതുവാള്‍, ബി ഷാഫി, ജില്ലാസെക്രട്ടറി ബി എം കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Contractors association, Collectorate Dharna, Kasaragod