കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ 50-ാം വാര്‍ഷികാഘോഷ സമാപനവും ശിലാസ്ഥാപനവും 1 മുതല്‍
Dec 19, 2013, 11:01 IST
കാസര്‍കോട്: കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ 50-ാം വാര്‍ഷികാഘോഷ സമാപനവും ശിലാസ്ഥാപനവും ജനുവരി 1 മുതല്‍ 14 വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മതപ്രസംഗ പരമ്പര, ചരിത്ര സെമിനാര്‍, ന്യൂനപക്ഷ സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പ്രവാസി സംഗമം, വനിതാ ക്ലാസ്, പാരന്‍സ് ക്ലാസ്, വിദ്യാഭ്യാസ സെമിനാര്‍, സാംസ്‌ക്കാരിക സംഗമം, എസ്.എം.എഫ്. കണ്‍വെന്‍ഷന്‍, എസ്.കെ.എസ്.ബി.വി. കുരുന്നുകൂട്ടം, കഥാപ്രസംഗം, എസ്.കെ.എസ്.എസ്.എഫ്. നബിദിന കാമ്പയിന്‍ ഉദ്ഘാടനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ പ്രദര്‍ശനവും, ഡ്രോപ്പ്‌സ് വിഷ്വല്‍ ഇംപാക്ട് ഷോ, ഫഌവര്‍ ഷോ, വിസ്മയം, വിചിത്ര ചിത്ര പ്രദര്‍ശനം, ജില്ലാ തല ഹാഫിള് - ബാങ്ക് വിളി മത്സരം, കലാ മത്സരങ്ങള്‍, പൊതു സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും, സാമൂഹിക സാംസ്‌ക്കാരിക പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും, ഉലമാക്കളും സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 40 മുശാവറ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സമസ്ത ട്രഷററും കാഞ്ഞങ്ങാട്-കോട്ടിക്കുളം ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നൂറുല്‍ ഹുദാ മദ്രസയുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കോട്ടിക്കുളം മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷാ ഹാജി, ഖത്വീബ് സിദ്ദിഖ് ദാരിമി, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ബി. ഹമീദ് ഹാജി, കണ്‍വീനര്‍ മുഹമ്മദ് ഷാഫി പള്ളിക്കാല്‍, ട്രഷറര്‍ ഹനീഫ പള്ളിക്കാല്‍, മുഹമ്മദ് കോടിയില്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kotikulam Noorul Huda Madrasa, Press conference, Celebration, Press meet, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752