കോട്ടപ്പുറത്ത് ഷുക്കൂര്‍ അനുസ്മരണം നടത്തി
Feb 21, 2013, 16:09 IST
നീലേശ്വരം: അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റം നടത്താന്‍ സ്വീകരിച്ച ഹീനമായ ശ്രമം നിയമവ്യവസ്ഥകളെയും ജനങ്ങളെയും ഭയക്കുന്നത് കൊണ്ടാണെന്ന് മുസ്‌ലിംലീഗ് നീലേശ്വരം മുന്‍സിപ്പല്‍ പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം പറഞ്ഞു. ബാഫഖി സൗധത്തില്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ഷുക്കൂര്‍ അനുസ്മരണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷൂകൂര്‍ അനുസ്മരണത്തോടനുബന്ധിച്ച് കോട്ടപ്പുറം സ്‌കൂള്‍ പരിസരത്ത് ചെടി നട്ടു പിടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനം കോട്ടപ്പുറം ശാഖ ലീഗ് പ്രസിഡണ്ട് പുഴകര അബ്ദുര്‍ റഹീം നിര്‍വഹിച്ചു. ഇബ്രാഹിം പറമ്പത്ത്, ഓര്‍ച അബ്ദുല്ല, കരീം ഹാജി, കമാല്‍ കെ പി, കെ മുസ്ത്വഫ ഹാജി, പി പി അഹ്മദ്, എന്‍ പി മുഹമ്മദ് കുഞ്ഞി, ഇ കെ മുസ്ത്വഫ, എന്‍.പി സൈനുദ്ദീന്‍, സാദിഖ് ഹാജി, അബ്ദു, വി.വി സാബിര്‍, പി. ഫൈസല്‍, പെരുമ്പ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, Kasaragod, Kottapuram, Abdul Shukkoor, MYL, Muslim League, Muslim Youth League, Remembered, Nileshwaram, Plant, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.