കോട്ടപ്പാറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു
Feb 3, 2016, 15:00 IST
കോട്ടപ്പാറ: (www.kasargodvartha.com 03/02/2016) ആര്‍എസ്എസ് പ്രവര്‍ത്തകനെ മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂരിലെ സി. സുഭാഷിനാ (36) ണ് മര്‍ദനമേറ്റത്. ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ സുഭാഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ജോലി ആവശ്യാര്‍ത്ഥം പോയി തിരിച്ചുവരികയായിരുന്ന സുഭാഷിനെ പേരൂര്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം പതിയിരുന്ന സംഘം വടിവാള്‍, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു.

Keywords : RSS, Assault, Injured, Hospital, Injured, CPM, Kottappara.