കോടതി നിര്‍ദേശപ്രകാരം താമസിച്ചുവന്ന ഗള്‍ഫുകാരന്റെ ഭാര്യയെ ക്രൂരമായി മര്‍ദിച്ചു
Jan 21, 2013, 17:07 IST
നീലേശ്വരം: കോടതി നിര്‍ദേശ പ്രകാരം സ്വന്തം വീട്ടില്‍ താമസിച്ചു വരുകയായിരുന്ന ഗള്‍ഫുകാരന്റെ ഭാര്യയെ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ക്രൂരമായി മര്‍ദിച്ചു. നീലേശ്വരം കരുവാച്ചേരിയിലെ കുട്ട്യാലി ഹൗസില്‍ ഗള്‍ഫുകാരനായ ഹസൈനാറിന്റെ ഭാര്യ ഹാജിറ(30)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഭര്‍ത്താവിന്റെ ജേഷ്ഠന്‍ മുഹമ്മദ്കുഞ്ഞി വീട്ടില്‍ അതിക്രമിച്ച് കടന്ന് ക്രൂരമായി മര്‍ദിച്ചത്.
വീട്ടുപറമ്പില്‍ നിന്നും തേങ്ങ പറിച്ചപ്പോഴാണ് മുഹമ്മദ്കുഞ്ഞി മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചത്. പരിക്കേറ്റ ഹാജിറയെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഹാജിറയെ വീട്ടില്‍ നിന്നും തന്ത്രപൂര്‍വം സ്വന്തം വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടില്‍ കയറ്റാതിരിക്കുകയായിരുന്നു. ഇതിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ച ഹാജിറയെ ഇതേ വീട്ടില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടയിലാണ് പറമ്പിലെ തേങ്ങ പറിച്ചതിന്റെ പേരില്‍ ഹാജിറയെ മര്‍ദിച്ചത്. ഭര്‍ത്താവ് ഹസൈനാര്‍ ഗള്‍ഫില്‍ തന്നെയാണുള്ളത്.

Keywords : Neeleswaram, Kasaragod, Court, Woman, Attack, Hospital, Kerala, Hajira, Husband, Gulf, Brother, Police, Marriage, House, Hassainar, Case, Kasargodvartha, Malayalam News.