കൊല ലീഗ് നേതൃത്വത്തിന്റെ അറിവോടെ: പി കരുണാകരന്‍
Aug 3, 2012, 13:03 IST
കാസര്‍കോട്: സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം.പി.
വളരെ ആസൂത്രിതമായി നടന്ന ഭീകര കൊലപാതകമാണിത്. ബൈക്കുകളിലെത്തിയ ക്രിമിനല്‍ സംഘം പ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയ കീക്കാനം ആലിങ്കാലിലെ ടി മനോജിനെ നിഷ്ഠൂരമായി ചവിട്ടിക്കൊല്ലുകയായിരുന്നു. സിപിഎം തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി എം കരുണാകരന്‍, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് എന്നിവര്‍ക്കും ഗുരുതര പരിക്കാണുള്ളത്. കരുണാകരന്‍ അത്യാസന്ന നിലയിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലീഗുകാര്‍ അക്രമം അഴിച്ചുവിട്ടു.
തൃക്കരിപ്പൂര്‍ തങ്കയത്ത് വീടുകള്‍ തകര്‍ത്തു. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വധിക്കാനുള്ള ശ്രമവുമുണ്ടായി. അടുത്തകാലത്തായി ജില്ലയിലുണ്ടായ മിക്കഅക്രമക്കേസുകളില്‍ പ്രതികളായുള്ളത് ലീഗ് ക്രിമിനലുകളാണ്. വ്യാഴാഴ്ച പട്ടാപ്പകല്‍ മനോജിനെ ചവിട്ടിക്കൊന്ന ലീഗ് ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണം. പി കരുണാകരന്‍ ആവശ്യപ്പെട്ടു.

Keywords: P.Manoj, Murder, DYFI, P.Karunakaran-MP, Muslim-league, Uduma, Kasaragod.