കൊണ്ടേവൂര്‍ നിത്യാനന്ദാശ്രമം പരിസ്ഥിതി മഹായാഗത്തിനൊരുങ്ങുന്നു
Mar 12, 2015, 09:09 IST
കാസര്‍കോട്: (www.kasargodvartha.com 12/03/2015) കൊണ്ടേവൂര്‍ നിത്യാനന്ദാശ്രമം പരിസ്ഥിതി മഹായാഗത്തിനൊരുങ്ങുന്നു. മാര്‍ച്ച് 22 മുതല്‍ 29 വരെ ഉപ്പള നിത്യാനന്ദ യോഗാശ്രമം കൊണ്ടേവൂരിലാണ് മഹായാഗം നടക്കുക. യോഗാനന്ദ സരസ്വതി സ്വാമിജിയുടെ നേതൃത്വത്തില്‍ ഏഴ് ദിവസങ്ങളിലായാണ് ചതുര്‍വ്വേദ സംഹിതാ യാഗവും ബൃഹത്ഗായത്രി ഘൃത സംപ്രാപ്തി മഹായാഗവും നടക്കുക. മാനവ രാശിക് ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യാന്‍ വേണ്ടിയാണ് യാഗം നടത്തുന്നത്.
പരിസ്ഥിതി യാഗത്തിന് അഗസ്ത്യ മഹര്‍ഷിയുടെ ലാട വൈദ്യവുമായി ബന്ധമുണ്ട്. 500 വര്‍ഷം മുമ്പ് തമിഴ് നാട്ടിലെ മരുത്വാ മലയില്‍ പ്രഭാകര സിദ്ധിയോഗിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു യാഗം നടന്നിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. യാഗശാല അഷ്ടഭുജാകൃതിയില്‍ പാലുള്ളതും ഇല്ലാത്തതുമായ 14 വൃക്ഷങ്ങളുടെ തടികള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. മേല്‍ക്കൂര ദര്‍ഭപ്പുല്ല് വിരിച്ചാണ് ഉണ്ടാക്കുക. യാഗശാലയുടെ മധ്യഭാഗത്ത് ധന്വന്തരി ദേവന്റെ രൂപം മണ്ണുകൊണ്ട് നിര്‍മിച്ച് സ്ഥാപിക്കും. അതിന്റെ മുകളിലാണ് യാഗശാലയുടെ അടുപ്പ്. ചെമ്പ് പാത്രത്തില്‍ ഘൃതം (നെയ്യ്) നിക്ഷേപിക്കും.
പാലാശം, കാഞ്ഞിരം, ഓട്ടു എന്നീ ചട്ടുകങ്ങളാണ് നെയ്യിളക്കാന്‍ ഉപയോഗിക്കു. ധന്വധരിയുടെ ഇരുഭാഗത്തുമായി ഗണപതി - സരസ്വതി കുണ്ഡങ്ങളും സ്ഥാപിക്കും. എട്ട് ദിക്കുകളിലും ഗായത്രീ യാഗത്തിനായി ഹോമകുണ്ഡങ്ങള്‍ സ്ഥാപിക്കും. യാഗശാലയുടെ നാല് ദിക്കിലും വെവ്വേറെ യാഗശാലകള്‍ നിര്‍മിച്ച് ചതുര്‍വ്വേദ സംഹിതയാഗവും നടത്തപ്പെടുന്നു എന്നതാണ് യാഗത്തിന്റെ മറ്റൊരു സവിശേഷത. യാഗത്തിന് ഏതാണ്ട് രണ്ടുകോടി രൂപ ചിലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ എം. ശ്രീധരന്‍ നമ്പൂതിരി, ഗോപാല ബന്തിയോട്, ഡോ. ജയപ്രകാശ് നാരായണന്‍, ബാലകൃഷ്ണന്‍ കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kondevoor Nithyananda Ashram, Kasaragod, Press Conference, Kerala.
Advertisement:
Advertisement: