city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേള്‍വിശക്തി തിരിച്ചു ലഭിക്കാനായി ഒന്നര വയസുകാരിയുടെ കുടുംബം സഹായം തേടുന്നു

പെരുമ്പള: (www.kasargodvartha.com 04.06.2014) നഷ്ടപ്പെട്ട കേള്‍വിശക്തി തിരിച്ചു ലഭിക്കാനുള്ള ചികിത്സയ്ക്ക് ഒന്നരവയസുകാരിയുടെ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. ചെമ്മനാട് പഞ്ചായത്തിലെ വയലാംകുഴിയിലെ സുധാകരന്‍ - ലത ദമ്പതികളുടെ മകള്‍ ആര്യയുടെ കേള്‍വിശക്തിയാണ് 95 ശതമാനവും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.

വിശദമായ പരിശോധന നടത്തിയതില്‍ രണ്ടര വയസിന് മുമ്പ് ഓപറേഷന്‍ ചെയ്താല്‍ കേള്‍വി ശക്തി പൂര്‍ണമായും തിരിച്ചു കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ഓപറേഷന് 10 ലക്ഷം ചെലവ് വരും. ഓപറേഷന് ശേഷം കോഴിക്കോട് ഇ.എന്‍.ടി വിദഗ്ദന്‍ ഡോ. മനോജിന്റെ ഹോസ്പിറ്റലില്‍ ആറുമാസം ചികിത്സ നടത്തേണ്ടതുണ്ട്. തുടര്‍ന്ന് പൂര്‍ണതയിലേക്ക് എത്തിക്കാന്‍ ഉപകരണങ്ങളും മറ്റും ഘടിപ്പിക്കേണ്ടി  വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

ഇത്രയും ഭാരിച്ച തുക ചെലവിട്ട് ചികിത്സിക്കാന്‍ കൂലിപ്പണിക്കാരനായ സുധാകരന്റെ പാവപ്പെട്ട കുടുംബത്തിന് സാധിക്കുന്നില്ല. പൂര്‍ണമായി കേള്‍വി ശക്തി തിരികെ ലഭിച്ച് ആര്യയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ മാനുഷിക പരിഗണന വെച്ച് ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിര്‍ധന കുടുംബം.

നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എ.എ, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, വി. രാജന്‍, ഷംസുദ്ദീന്‍ തെക്കില്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ആഇശ സഹദുല്ല (ചെയര്‍മാന്‍), ടി. നാരായണന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), എ. നാരായണന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍), ഇ. മനോജ്കുമാര്‍, ബി. പ്രഭാകര അഗിത്തായ, എ. ഭരതന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍). യൂണിയന്‍ ബാങ്ക് പൊയിനാച്ചി ശാഖയില്‍ സഹായ സമിതിയുടെ പേരില്‍ 626602010012575  അക്കൗണ്ട് ആരംഭിച്ചു. ഫോണ്‍: 9446027904.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേള്‍വിശക്തി തിരിച്ചു ലഭിക്കാനായി ഒന്നര വയസുകാരിയുടെ കുടുംബം സഹായം തേടുന്നു

Also Read: 
കുട്ടികളെ കൊണ്ടുവന്ന സംഭവം: മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍
Keywords : Child, Helping hands, Kasaragod, Perumbala, Natives, Arya, Treatment, Hospital, Operation. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia