കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി രൂപികരിച്ചു
May 10, 2012, 11:00 IST
![]() |
കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംസ്ഥാന സെക്രട്ടറി കെ ആര്‍ മധു ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി രൂപികരിച്ചു. ബാലുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി കെ ആര്‍ മധു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് വിജിഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ക്ഷേമ നിധി, ജില്ലാ അക്രഡിറ്റേഷന്‍, ആരോഗ്യ സുരക്ഷ പദ്ധതി എന്നിവ സംബന്ധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് യോഗത്തില്‍ വിവരിച്ചു.
കൊയ്ലാണ്ടി പ്രസ്സ് ഫോറം പ്രസിഡണ്ട ശശി കമ്മട്ടേരി യോഗത്തില്‍ കൃതജ്ഞത പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റിയംഗമായി മെഡിക്കല്‍ കോളേജ് ലേഖകന്‍ സലീം മൂഴിക്കലിനെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി ടി വി ഏബ്രഹാം താമരശ്ശേരി, സെക്രട്ടറിയായി ശശി കമ്മട്ടേരി കൊയ്ലാണ്ടി, വൈസ് പ്രസിഡന്റുമാരായി ബിജു കക്കയം, പരമേശ്വരന്‍ പേരാമ്പ്ര, ജോയിന്റ് സെക്രട്ടറിമാരായി എ കെ പ്രദീപ് വടകര, കെ സി ശശി നരിക്കുനി, സിബി മുണ്ടനാട്ട്, ബഷിര്‍ കൊടുവള്ളി, ട്രഷററായി സി കെ ബാലകൃഷ്ണന്‍, കമ്മറ്റിയംഗങ്ങളായി വിജീഷ് കുമാര്‍ ബാലുശ്ശേരി, കെ ജംഷാദ് മെഡിക്കല്‍ കോളേജ്, മോഹന്‍ ദാസ് മുക്കം എന്നിവരെ തെരഞ്ഞെടുത്തു. റിന്റ സന്തോഷ് ടീംവിഷന്‍, രാജേഷ് സി ടി തിരുവമ്പാടി, രവി കൊയ്ലാണ്ടി, ഷിഹാബ് ഫറൂക്ക് എന്നിവരെ പ്രത്യക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.
Keywords: Kozhikode, Journalist association, Committe