കേരള ദേശീയവേദിയുടെ പദ്ധതികള്‍ പ്രശംസാര്‍ഹം: എന്‍. എ നെല്ലിക്കുന്ന്
Jun 6, 2012, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: പൊതുജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ കണ്ടറിഞ്ഞ് സമൂഹത്തിലെ നിരാലംബരെ സമാശ്വസിപ്പിക്കാന്‍ ദേശീയവേദി കാണിക്കുന്ന ഔത്സുക്യം അസൂയാവഹമാണെന്ന് എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ നിന്ന് ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടൂ, വി.എച്ച്.എസ്.സി പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കാനും ക്യാഷ് അവാര്‍ഡ് നല്‍കാനുമായി ദേശീയവേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി മൊഗ്രാല്‍ ടൗണില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കുമ്പള സി.ഐ ടി.പി രഞ്ജിത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ടി. എം ശുഹൈബ്, എം. എ മൂസ, ബി. എന്‍ മുഹമ്മദലി, മുജീബ് കമ്പാര്‍, ശിവാനന്ദന്‍ മാസ്റ്റര്‍, കെ. പി അബൂബക്കര്‍, മാഹിന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍, പി. മുഹമ്മദ് നിസാര്‍, ഖലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. കെ അന്‍വര്‍ സ്വാഗതവും മനാഫ് എല്‍.ടി നന്ദിയും പറഞ്ഞു.

Keywords: Mogral puthur, Kasaragod, N.A.Nellikunnu, Cash award