കേന്ദ്ര സര്‍വകലാശാലയുടെ സ്ഥലം കൈയ്യേറി സ്വകാര്യ വ്യക്തിയുടെ നിര്‍മാണ പ്രവര്‍ത്തനം; മതിലിന് ഭീഷണി
Feb 11, 2015, 20:49 IST
പെരിയ: (www.kasargodvartha.com 11/02/2015) കേന്ദ്ര സര്‍വകലാശാലയുടെ സ്ഥലം കൈയ്യേറി സ്വകാര്യ വ്യക്തി നിര്‍മാണ പ്രവര്‍ത്തനം നടത്തിവരുന്നതിനാല്‍ സര്‍വകലാശാലയുടെ മതിലിന് ഭീഷണിയുള്ളതായി കാണിച്ച് രജിസ്ട്രാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
സര്‍വകലാശാലയുടെ പടിഞ്ഞാറു ഭാഗത്താണ് കൈയ്യേറ്റം നടന്നിട്ടുള്ളത്. സര്‍വകലാശാല ആറു മീറ്റര്‍ സ്ഥലം വിട്ടാണ് മതില്‍ നിര്‍മിച്ചത്. സ്വകാര്യ വ്യക്തി ഇപ്പോള്‍ ഈ സ്ഥലവും കേന്ദ്രസര്‍വകലാശാലയുടെ റോഡും കൈയ്യേറി ജെസിബി ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി നിര്‍മാണ പ്രവര്‍ത്തനം നടത്തിവരികയാണ്.
ഇതേ തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവസ്ഥലം ബേക്കല്‍ എസ്.ഐയും സംഘവും സന്ദര്‍ശിച്ചു. സര്‍വകലാശാലയുടെ മതിലിനോട് ചേര്‍ന്ന് വലിയ കുഴിയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് മതിലിന് ഭീഷണിയാണെന്നും പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവസ്ഥലം അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും അതുകൊണ്ടു തന്നെ സര്‍വകലാശാല രജിസ്ട്രാറുടെ പരാതി അമ്പലത്തറ പോലീസിന് കൈമാറുമെന്നും ബേക്കല്‍ പോലീസ് അറിയിച്ചു.
രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പോലീസ് സ്വകാര്യ വ്യക്തിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Keywords : Kasaragod, Kerala, Land, Complaint, Police, Central University, Wall, Registrar, Bekal, Periya.