കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
Aug 5, 2019, 19:19 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2019) മാധ്യമ മേഖലയെ ബാധിക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരേ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് വേജ് കോഡ് ബില്ലിന്റെ കോപ്പികള്‍ കത്തിച്ചു. പ്രതിഷേധ സമരം എസ് ടി യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു.
സി ഐ ടി യു ജില്ലാ സെക്രട്ടറി ടി വി ഗോവിന്ദന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി വി രാജന്‍, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണേശ്വരം, വിനോയ് മാത്യു, ജയകൃഷ്ണന്‍ നരികുട്ടി, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി കെ വി പത്മേഷ് സ്വാഗതം പറഞ്ഞു. ഷാഫി തെരുവത്ത്, ഷൈജു പിലാത്തറ, അബ്ദുല്ല കുഞ്ഞി ഉദുമ, ആലൂര്‍ അബ്ദുര്‍ റഹ് മാന്‍, കെ ഗംഗാധര, പ്രദീപ് നാരായണന്‍, കെ കെ അനീഷ്, ഉദിനൂര്‍ സുകുമാരന്‍ നേതൃത്വം നല്‍കി.
കെ എം ബഷീറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കാസര്‍കോട്: ശ്രീറാം വെങ്കിട്ടറാമിന്റെ കാര്‍ ഇടിച്ചു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതോടൊപ്പം ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ് ക്ലബ്ബില്‍ നടന്ന അനുശോചന യോഗം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, വിനോയ് മാത്യു, രവീന്ദ്രന്‍ രാവണേശ്വരം, ജയകൃഷ്ണന്‍ നരിക്കുട്ടി, പ്രദീപ് നാരായണന്‍, ഉദിനൂര്‍ സുകുമാരന്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, കെ വി പത്മേഷ് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Media worker, Protest, Media workers protested
< !- START disable copy paste -->