കേന്ദ്രത്തിലെ താമരയ്‌ക്കൊപ്പം കേരളത്തിലും താമര വിരിയണം: സുരേഷ്‌ഗോപി
Apr 18, 2016, 15:56 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2016) കേന്ദ്രത്തിലെ താമരയ്‌ക്കൊപ്പം കേരളത്തിലും താമര വിരിയണമെന്ന് നടന്‍ സുരേഷ്‌ഗോപി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂജന്‍ പരിവേഷത്തോടെ സ്ഥാനാര്‍ത്ഥിയോടൊപ്പം സെല്‍ഫിയെടുത്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മാറി മാറി കേരളം ഭരിച്ച് നമ്മുടെ ആത്മാഭിമാനം ചോര്‍ത്തിക്കളഞ്ഞ ഇടത് - വലത് മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് സുരേഷ് ഗോപി പറഞ്ഞു. ശക്തമായ പ്രതിപക്ഷമാകുന്നതില്‍ ഇടത് മുന്നണി പരാജയപ്പെട്ടു. അഞ്ചാം മന്ത്രി വിവാദത്തില്‍ ആരംഭിച്ച് സോളാര്‍, ബാര്‍ തുടങ്ങിയ ചോദ്യം ചെയ്യപ്പേടേണ്ടതായ നിരവധി വിഷയങ്ങളില്‍ യുഡിഎഫ് ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഇടത് പക്ഷത്തിന് കഴിഞ്ഞില്ല.
സംസ്ഥാനത്ത് ബിജെപി അജയ്യ ശക്തിയായി മാറി കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശിയ സമിതിയംഗം എം സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സംസ്ഥാന സമിതിയംഗങ്ങളായി എം.പി.രാധാകൃഷ്ണന്‍, പി.സുരേഷ്‌കുമാര്‍ ഷെട്ടി, സഹകാര്‍ ഭാരതി ദേശിയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ നമ്പ്യാര്‍, ബിജെപി ജില്ലാ പ്രസിഡണ്ടും ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി.രമേശ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേശ് പാറക്കട്ട, മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി ശൈലജ ഭട്ട്, എസ് സി എസ്ടി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് രാമപ്പ മഞ്ചേശ്വരം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: BJP, Convention, Election 2016, Kasaragod, Campaign, Suresh Gopi, NDA, Town Hall.