കേടായ മൊബൈല്‍ ഫോണ്‍ നല്‍കിയത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു
Jul 1, 2012, 12:45 IST
കാസര്‍കോട്: കേടായ മൊബൈല്‍ ഫോണ്‍ നല്‍കിയത് ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ചു. നായന്മാര്‍മൂലയിലെ കണ്ടത്തില്‍ ഹൗസില്‍ അലി അഷ്‌ക്കറിനെ(17)യാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 29ന് വൈകിട്ട് 7.30മണിക്ക് വിദ്യാനഗര്‍ എ.ടി.എം കൗണ്ടറിന് സമീപം വെച്ച് നായന്മാര്‍ മൂലയിലെ ജാഫറും മറ്റ് മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. അലി അഷ്‌ക്കര്‍ വാങ്ങിയ മൊബൈല്‍ഫോണ്‍ കേടായിരുന്നു. ഇത് തിരിച്ച് കൊടുത്ത് പുതിയത് നല്‍കാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദനം.
Keywords: Youth attacked, Naimaramoola, Kasaragod