കെ.ഡബ്ല്യു.എ.എസ്.എ സമ്മേളനം മാതൃകയായി; ഷാളിനു പകരം ഗാന്ധിജിയുടെ ആത്മകഥ, പ്രതിനിധികള്‍ക്ക് ഖാദി വസ്ത്രം
Dec 9, 2014, 14:46 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2014) നാടോടുമ്പോള്‍ നടുവേ ഓടാതെ കാലത്തിനു പുറകോട്ടേക്ക് സഞ്ചരിച്ച് ഗാന്ധി മാര്‍ഗം സ്വീകരിച്ച് വ്യത്യസ്തരാവുകയാണ് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) സമ്മേളന സംഘാടകര്‍. കാസര്‍ക്കോട് സ്പീഡ് വേ ഇന്നില്‍ നടന്ന സമ്മേളനത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന് ഷാള്‍ അണിയിക്കുന്നതിനു പകരം സംഘാടകര്‍ ഓരോരുത്തര്‍ക്കും ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ 'എന്ന പുസ്തകം നല്‍കുകയായിരുന്നു.
സമ്മേളനങ്ങളില്‍ പതിവായി നല്‍കുന്ന ബാഗ് മുതലായ സമ്മാനങ്ങള്‍ക്ക് പകരം ഖാദികൈത്തറി വസ്ത്രങ്ങളായിരുന്നു പ്രതിനിധികള്‍ക്ക് നല്‍കിയത്. ഇതേ മാറ്റം ഉള്‍ക്കൊണ്ട് ഇനി മുതല്‍ ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെട്ട മുഴുവന്‍ പരിപാടികളിലും ഗാന്ധിജിയുടെ ആത്മകഥ നല്‍കുമെന്ന് ഐ.എന്‍.ടി.യു.ജില്ലാ പ്രസിഡണ്ട്് പി.ജി. ദേവ് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
പരമ്പരാഗത രീതിയായ ഫ്‌ളക്സുകളും ബോര്‍ഡുകളുമൊഴിവാക്കി സമ്മേളനത്തിന്റെ പ്രചരണത്തിനുപയോഗിച്ചത് തുണികളില്‍ മുദ്രാവാക്യമെഴുതിയാണ്. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ജോസ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. കെ.ഡബ്ല്യു.എ.എസ്.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഖാദി കൈത്തറി വസ്ത്രങ്ങള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ഒ. പ്രകാശ്, സംസ്ഥാന സെക്രട്ടറി പി. ദിനേശന്‍, പ്രഭാകരന്‍ കരിച്ചേരി, എം. ജയപ്രകാശ്, രതീശന്‍, എം. മമ്മു, ജില്ലാ സെക്രട്ടറി കെ.വി. വേണുഗോപാലന്‍, കെ.വി. രമേശ് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Conference, Mahatma-Gandhi, KWASA.
Advertisement: