കെ.എസ് അബ്ദുല്ല വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച മഹത് വ്യക്തിത്വം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ
Jan 18, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 18/01/2016) വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി കാസര്‍കോട്ടെ ജനതയെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു കെ.എസ് അബ്ദുല്ലയെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കെ.എസിന്റെ സമ്പാദ്യത്തില്‍ നിന്ന് കൂടുതല്‍ പണം ചിലവഴിച്ചത് വിദ്യാഭ്യാസത്തിനായിരുന്നുവെന്ന് എം.എല്‍.എ കൂട്ടിച്ചേർത്തു. കാസര്‍കോട് കെ.എസ് അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന്‍ കെ.എസിന്റെ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ജീവിത സൗഭാഗ്യങ്ങളെ സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് നിയോഗിച്ച ഹൃദയലോലുവായ മാതൃക പുരുഷനായിരുന്നു കെ.എസ്. അബ്ദുല്ലയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പറഞ്ഞു.
വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും സേവന വീഥിയില്‍ മുറുകെപ്പിടിച്ച് സംസ്‌കാരവും ആരോഗ്യവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വേണ്ടി ജീവിതകാലം മുഴുവന്‍ സ്വയം സമര്‍പ്പിതനായ കെ.എസ് അബ്ദുല്ല ചരിത്രത്തില്‍ എന്നും ജ്വലിച്ച് നില്‍ക്കുമെന്ന് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പറഞ്ഞു. കെ.എസ് അബ്ദുല്ലയുടെ ഓര്‍മക്കായി ചാരിറ്റി ഫൗണ്ടേഷന്‍ ഏര്‍പെടുത്തിയ രണ്ടാമത് അവാര്‍ഡ് മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എം ശംനാട്, പ്രശസ്ത ചാര്‍ട്ടഡ് അക്കൗണ്ടന്റ് വൈ.എസ്.വി ഭട്ട് എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ സമ്മാനിച്ചു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി വിതരണം ചെയ്തു. കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, നഗരസഭാ ചെയര്‍പെഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, മാലിക് ദീനാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ കെ.എസ്. ഹബീബുല്ല, ഫൗണ്ടേഷന്‍ ട്രഷറര്‍ കെ.എസ്. അന്‍വര്‍ സാദാത്ത്, മുജീബ് അഹമ്മദ്, എം.കെ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.
Keywords : K.S Abdulla, Remembrance, Inauguration, N.A Nellikunnu, MLA, Kasaragod, Programme.