city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എസ്. അബ്ദുല്ല ചരിത്രത്തില്‍ ഇടംപിടിച്ച കാസര്‍കോടിന്റെ പുത്രന്‍: മന്ത്രി കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kasargodvartha.com 17/01/2015) ചരിത്രത്തില്‍ ഇടംപിടിച്ച കാസര്‍കോടിന്റെ പുത്രനായിരുന്നു കെ.എസ്. അബ്ദുല്ലയെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.എസ്. അബ്ദുല്ലയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.എസ്. അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്. അബ്ദുല്ല വ്യക്തിയായിരുന്നില്ല, വലിയൊരു പ്രസ്ഥാനമായിരുന്നു. സംസ്ഥാനത്ത് തന്നെ നിറഞ്ഞുനിന്നിരുന്ന തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു കെ.എസ്. തന്റെ ജീവിതത്തില്‍ പകുതി ഭാഗവും മറ്റുള്ളവര്‍ക്കുവേണ്ടി നീക്കിവെച്ച കെ.എസ്. അബ്ദുല്ല സമ്പത്തും കഴിവും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുവേണ്ടി വിനിയോഗിച്ചു. ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയില്‍ തുല്ല്യതയില്ലാത്ത സേവനങ്ങള്‍ നടത്തിയ കെ.എസ്.അബ്ദുല്ലയെ 80 വര്‍ഷം കഴിഞ്ഞാലും ജനങ്ങള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എ. അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കെ.എസ്. അബ്ദുല്ലയുടെ പേരില്‍ ഏര്‍പെടുത്തിയ പ്രഥമ പുരസ്‌കാരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാലകൃഷ്ണ ഭട്ടിനും സംസ്ഥാന ട്രോമോ കെയര്‍ നോഡല്‍ ഓഫീസറും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുമായ ഡോ. മുഹമ്മദ് അഷീലിനും മന്ത്രി സമ്മാനിച്ചു.

കെ.എസിന്റെ ജീവിതത്തെ ആസ്പദമാക്കി അഡ്വ. ബി.എഫ്. അബ്ദുര്‍ റഹ്മാന്‍ നിര്‍മ്മിച് ഡോക്യുമെന്ററി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലക്ക് നല്‍കി പ്രകാശനംചെയ്തു. എം.ബി.എ, ബി.എസ്.സി. നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സ് പഠിക്കുന്ന പാവപ്പെട്ട 45 കുട്ടികള്‍ക്ക് കെ.എസ്. അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന 24,55000 രൂപയുടെ സ്‌കോളര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് മന്ത്രി കുഞ്ഞാലിക്കുട്ടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് കൈമാറി.

പ്ലസ്ടു പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് നേടിയ പള്ളിക്കര ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത്ത് സുനയ്യക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായം മന്ത്രി സമ്മാനിച്ചു. സമസ്ത പൊതുപരീക്ഷയില്‍ ഏഴാം തരത്തില്‍ സംസ്ഥാനത്ത് പത്തും ജില്ലയില്‍ ഒന്നും റാങ്ക് നേടിയ കെ.എസ്. അബ്ദു്‌ലല ഇംഗ്ലീഷ്മീഡിയംസ്‌കൂളിലെ മുബീന നിസ്മക്ക് മന്ത്രി സ്വര്‍ണ മെഡല്‍ സമ്മാനിച്ചു.

റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എം.പി. ഹമീദലി ഷംനാട്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ്ഹാജി, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എല്‍.എ. മഹമൂദ്ഹാജി, ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, ഡോ. എം.പി. ഷാഫി ഹാജി, എന്‍.എ. അബൂബക്കര്‍, മഹമൂദ് കുളങ്കര, കെ.പി. മുഹമ്മദ് അഷ്‌റഫ്, കെ. മൊയ്തീന്‍കുട്ടിഹാജി, സി.എച്ച്. മുഹമ്മദ്  എഞ്ചിനിയര്‍, കെ.എസ്. മുഹമ്മദ് ഹബീബുള്ള, പ്രൊഫ. അഹമ്മദ് ഹുസൈന്‍ പ്രസംഗിച്ചു. കെ.എസ്. അന്‍വര്‍ സാദത്ത് നന്ദി പറഞ്ഞു.
കെ.എസ്. അബ്ദുല്ല ചരിത്രത്തില്‍ ഇടംപിടിച്ച കാസര്‍കോടിന്റെ പുത്രന്‍: മന്ത്രി കുഞ്ഞാലിക്കുട്ടി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia