കെ.എസ്.ഇ.ബി ഓഫീസര്‍മാരുടെ സൂചനാസത്യാഗ്രഹം
May 31, 2012, 11:00 IST
കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ. എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളാഫീസിവു മുമ്പില്‍ സൂചനാസത്യാഗ്രഹം നടത്തി.
വൈദ്യുതി ബോര്‍ഡ് പുന:സംഘടനയില്‍ ത്രികക്ഷി കരാര്‍ ഉറപ്പുവരുത്തുക, തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പെന്‍ഷന്‍ ഫണ്ട് അപര്യാപ്തത പരിഹരിക്കുക, പെന്‍ഷന്‍ തുടര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യാഗ്രഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവീ ഉദ്ഘാടനം ചെയ്തു. പി.പി നന്ദകുമാര്‍, പി.പി മധുസൂദനന്‍, പി. ജയപ്രകാശ്, ബാലകൃഷ്ണന്‍, സീതാരാമന്‍. പി, അശോകന്‍ കെ. പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Fasting, Kasaragod, KSEB Officers