കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ ഉരസി കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതിക്കും ബന്ധുവിനും പരിക്കേറ്റു. ഇതില്‍ യുവതിയുടെ പരിക്ക് ഗുരുതരമാണ്. കാസര്‍കോട് ഉമാനഴ്‌സിംഗ് റോഡിലെ റഹ്മാന്റെ ഭാര്യ ആശാഫരീഖിനാണ്(26) ഗുരുതരമായി പരിക്കേറ്റത്. ബന്ധു ഖലീലിനും(28) പരിക്കുണ്ട്. ശനിയാഴ്ച വൈകിട്ട് 3 മണിയോടെ ചെമ്മനാട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ചെമ്മനാട് ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഉരസി താഴ്ചയുള്ള കുഴിലേക്ക് മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും മറ്റുമാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കെ.എല്‍ 13 കെ 8246 നമ്പര്‍ ടാറ്റാ ഇന്‍ഡിക്ക കാറാണ് മറിഞ്ഞത്.
Keywords: Accident, Kasaragod, KSRTC-bus, Car