കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഒത്താശയോടെ മദ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍, ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു, 45 കുപ്പി വിദേശ മദ്യം പിടികൂടി
Dec 23, 2016, 19:04 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2016) കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഒത്താശയോടെ മദ്യക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് പരിശോധനയില്‍ ഒരാള്‍ അറസ്റ്റിലായി. മദ്യം ഏറ്റുവാങ്ങാനെത്തിയ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെയും എസ്‌ഐ ഹസൈനാര്‍കുട്ടിയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 45 കുപ്പി വിദേശ മദ്യം പിടികൂടി.
രാവണേശ്വരം പുല്ലാഞ്ഞിക്കുടിയുലെ കെ അനില്‍കുമാര്‍(46) ആണ് അറസ്റ്റിലായത്. അനില്‍കുമാര്‍ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് ഡ്രൈവറായ ഉപേന്ദ്രന് സ്‌കൂട്ടറില്‍ കൊണ്ട് വന്ന് 45 കുപ്പി മദ്യം കൈമാറുന്നതിനിടയില്‍ പോലീസ് ചാടിവീഴുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ ഉപേന്ദ്രന്‍ ഓടിരക്ഷപ്പെട്ടു. അനില്‍കുമാര്‍ പിടിയിലായി.
രക്ഷപ്പെട്ട ഉപേന്ദ്രന്റെ നേതൃത്വത്തില്‍ മദ്യക്കടത്ത് നടതത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ എക്‌സൈസ് അധികൃതര്‍ ഉപേന്ദ്രന്റെ വീട്ടില്‍ റൈഡ് നടത്തിയിരുന്നു. എന്നാല്‍ അന്ന് മദ്യം പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ബീവറേജില്‍ നിന്നും വാങ്ങുന്ന മദ്യം അനില്‍കുമാര്‍ ഉപേന്ദ്രന് എത്തിച്ചുകൊടുക്കുകയും ഇപേന്ദ്രന്‍ ചില സംഘങ്ങള്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഉപേന്ദ്രനെതിരെ പോലീസ് കേസെടുത്തു.
Keywords: Kerala, kasaragod, KSRTC, Driver, Liquor, arrest, Accuse, Kanhangad, Upendran, Anilkumar, Police, Foreign l iquor seized