കൂടലില്‍ ദമ്പതികളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
May 15, 2016, 23:30 IST
ചൂരി: (www.kasargodvartha.com 15/05/2016) കൂടലില്‍ ദമ്പതികളെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. നെല്ലിക്കുന്നിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അസീസ് (42), ഭാര്യ ഫസീല (36) എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അസീസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം.
ബന്ധു വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അസീസിന്റെ മക്കളായ ഫവാസ്, ഫാസില്‍ എന്നിവര്‍ മറ്റൊരു ബൈക്കില്‍ പിറകെയുണ്ടായിരുന്നെങ്കിലും ഇവര്‍ അക്രമികളുടെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെട്ടു. കൈക്ക് പരിക്കേറ്റ ഫസീലയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പെടുത്തി.

Keywords : Kasaragod, Nellikunnu, Choori, Assault, Husband, Wife, Injured, Hospital, Police, Choori, Azeez.