കൂക്കാനം റഹ് മാനെ ആദരിച്ചു
Jun 23, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2014) ഒരു വ്യാഴവട്ടക്കാലത്തിലേറെയായി കാസര്‍കോട് ജില്ലയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരുന്ന പാന്‍ടെക്ക് സുരക്ഷാ പ്രൊജക്ട് ഡയറക്ടറായ കൂക്കാനം റഹ് മാനെ പുത്തിഗെ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ട് സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ചെനിയന്‍ പൊന്നാട അണിയിച്ചും മൊമന്റൊ നല്‍കിയുമാണ് ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാലാക്ഷര അധ്യക്ഷത വഹിച്ചു. ജില്ലയില്‍ സമ്പൂര്‍ണ സാക്ഷരത യജ്ഞത്തിന്റെയും ഇപ്പോള്‍ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍, കാന്‍ഫെഡ് ചെയര്‍മാന്‍, പാന്‍ടെക് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്യുന്ന കൂക്കാനം റഹ്മാന്‍ മാസ്റ്ററെ ആദരിക്കാന്‍ കഴിമതില്‍ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ചെനിയന്‍ പറഞ്ഞു. യോഗത്തില്‍ കെ. ശ്രീമതി, അജിത മനോജ്, ശ്രീജ എന്നിവര്‍ സംസാരിച്ചു.

Keywords : Kookanam Rahman, Panchayath, President, Kasaragod, Felicitated.