കുറ്റ സമ്മതത്തോടെ കാഞ്ഞങ്ങാട് നഗരസഭയുടെ മിച്ച ബജറ്റ്
Mar 27, 2012, 15:15 IST
കാഞ്ഞങ്ങാട്: പോയ വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മിക്കവയും നടത്താനായില്ല എന്ന കുറ്റ സമ്മതത്തോടെ കാഞ്ഞങ്ങാട് നഗരസഭയുടെ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭാ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി ചൊവ്വാഴ്ച രാവിലെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.
179 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭാ ഓഫീസിലെ പഴയ കെട്ടിടം 83 ലക്ഷം രൂപ ചിലവഴിച്ച് പുതുക്കിപ്പണിയും. അലാമിപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനാ സജ്ജമാക്കുന്നതിന് ഹഡ്കോ വായ്പയായ നാല് കോടി രൂപ വിനിയോഗിക്കും. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥലമെടുപ്പിന് ബജറ്റ് നീക്കിവെച്ചത് നാല് കോടി രൂപയാണ്. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് മത്സ്യ മൊത്ത വ്യാപാരം അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റും.
ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സഹായമായി ലഭിക്കുന്ന രണ്ടരക്കോടി രൂപ ചിലവഴിക്കും. നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി വാഴുന്നോറടി കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യും. ഇതിന് വേണ്ടി അരക്കോടി രൂപ നീക്കിവെച്ചു. തീരദേശ കുടിവെള്ള പദ്ധതിക്കും, ഐങ്ങോത്ത്-കല്ലഞ്ചിറ കുടിവെള്ള പദ്ധതിക്കും ബജറ്റില്‍ തുകവകയിരുത്തി. ചെമ്മട്ടംവയലിലെ ട്രഞ്ചിംങ് ഗ്രൗണ്ട് പരാതി രഹിതമാക്കുന്നതിന് 25 ലക്ഷം രൂപ ചിലവഴിക്കും. വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനത്തിന് ഒരു വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം രൂപയും ഹൊസ്ദുര്‍ഗില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പണിയുന്നതിന് കാല്‍ക്കോടി രൂപയും ആധുനിക അറവ് ശാലക്ക് 70 ലക്ഷം രൂപയും അനുവദിക്കും. നഗരസഭയുടെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ അരയി പുഴയില്‍ 25 ലക്ഷം രൂപ ചിലവിട്ട് നീന്തല്‍ പരിശീലന കേന്ദ്രം പണിയും. പത്ത് ലക്ഷം രൂപ ചിലവില്‍ മാനസിക- ശാരീരിക വൈകല്യമുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി ബഡ്സ് സ്കൂള്‍ സ്ഥാപിക്കും. നഗരസഭാ പരിധിയിലെ റോഡുകളുടെ വികസനത്തിന് അഞ്ച് കോടി രൂപയുടെ പ്രവര്‍ത്തികളും നടത്തും. റെയില്‍വെയുമായി സഹകരിച്ച് റെയില്‍വെ ലൈനിന് സമാന്തരമായി കോട്ടച്ചേരി- പടന്നക്കാട്- നമ്പ്യാര്‍ക്കാല്‍ ഓവുചാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
കാഞ്ഞങ്ങാട് ടൗണില്‍ പത്ത് ലക്ഷം രൂപ ചിലവിട്ട് പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. നഗര സൗന്ദര്യ വല്‍ക്കരണത്തിനും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതിനും പത്ത് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ തെരുവ് വിളക്കുകളുടെ പരിപാലനം വാര്‍ഷിക പരിപാലന വ്യവസ്ഥയില്‍ ഏല്‍പ്പിച്ച് കൊടുക്കുന്നതിന് 15 ലക്ഷം രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പദ്ധതി വിഹിതമായി ലഭിക്കുന്ന 7.31 കോടി രൂപയില്‍ കൃഷിക്ക് 40 ലക്ഷം രൂപ, വ്യവസായത്തിന് പത്ത് ലക്ഷം, മൃഗ സംരക്ഷണത്തിന് 8 ലക്ഷം രൂപ, മത്സ്യ ബന്ധനത്തിന് 10 ലക്ഷം രൂപ, ശിശുക്ഷേമത്തിന് 20 ലക്ഷം രൂപ, വിദ്യാഭ്യാസത്തിന് 35 ലക്ഷം രൂപ, വൃദ്ധ-വികലാംഗ ക്ഷേമത്തിന് 34 ലക്ഷം രൂപ, വനിതാ ക്ഷേമത്തിന് 68 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചു. 20 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭാ ടൗണ്‍ഹാള്‍ നവീകരണത്തിന് 20 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കാരാട്ടുവയല്‍- ജില്ലാ ആശുപത്രി റോഡിന് അഞ്ച് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
Keywords: Kanhangad Municipality, Budget, Kasaragod