കുറ്റിക്കോല്‍ ടൌണ്‍ ശുചീകരിച്ചു
May 18, 2012, 10:54 IST
കുറ്റിക്കോല്‍: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെയും ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ശുചിത്യ ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ ടൌണ്‍ ശുചീകരിച്ചു. പഞ്ചായത്ത് വികസന സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സജു അഗസ്റിന്‍, മെഡിക്കല്‍ ഓഫീസര്‍ സുബ്ബറായ, പഞ്ചായത്ത് സെക്രട്ടറി മഹാബലേശ്വര ശര്‍മ, എം രാജീവന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, വ്യാപാരികള്‍, ആശ വര്‍ക്കര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kuttikkol, Town, Cleaning, Kasaragod