കുരങ്ങന്മാര്‍ ആശുപത്രിയില്‍
Jul 4, 2013, 21:16 IST
കാസര്‍കോട്: കുരങ്ങന്മാര്‍ക്ക് ആശുപത്രിയില്‍ എന്താണ് കാര്യം എന്ന് ചോദിക്കേണ്ട. ജനറല്‍ ആശുപത്രിയില്‍ കുരങ്ങന്മാര്‍ക്കും കാര്യമുണ്ട്. മൂന്ന് കുരങ്ങന്മാര്‍ ആശുപത്രിയില്‍ മൂന്ന് ദിവസമായി ഓടിയും ചാടിയും കളിക്കുകയാണ്. തരംകിട്ടുമ്പോള്‍ വാര്‍ഡുകള്‍ കയറിയിറങ്ങി രോഗികളുടെ ക്ഷേമം അന്വേഷിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ആശുപത്രിയുടെ ഓട്‌മേഞ്ഞ പഴയ കെട്ടിടങ്ങളുടെ മേല്‍കൂരകളിലാണ് വാനരന്മാരുടെ വാസം. അവിടെനിന്ന് ചാടി മറ്റ് കെട്ടിടങ്ങളിലേക്കും ജനലിലൂടെ വാര്‍ഡിനകത്തേക്കും അവ കടക്കുന്നു.
എവിടെനിന്നാണ് കുരങ്ങുകള്‍ ആശുപത്രിയിലെത്തിയതെന്ന് വ്യക്തമല്ല. കാട് നാടായി മാറിയപ്പോള്‍ പുതിയ വാസസ്ഥലവും ഭക്ഷണവും തേടി അവ ആശുപത്രിയിലെത്തിയതാകാമെന്ന് അനുമാനിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ കുരങ്ങന്മാര്‍ ഇവിടെ എത്താനും അവയുടെ ശല്യം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.
Keywords: Monkey, Kasaragod, Genera Hospital, Patient, Kerala, Forest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.