city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കുമ്പള: (www.kasargodvartha.com 02/05/2015) കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡായ മുളിയടുക്കം പ്രദേശത്തെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ബസും, മറ്റ് ഒട്ടനവധി വാഹനങ്ങും കടന്നുപോകുന്ന പ്രധാന റോഡായ നായിക്കാപ്പ് കോട്ടക്കാര്‍ റോഡില്‍ മുളിയടുക്കത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ റീടാറിംഗ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

പുതുതായി സ്ട്രീറ്റ് ലൈറ്റോ, റോഡുമായി ബന്ധപ്പെട്ട മറ്റു വികസന സംരംഭങ്ങളോ ഒന്നുംതന്നെ ഏതാനും വര്‍ഷമായി ഈ വാര്‍ഡില്‍ നടത്തിയിട്ടില്ല. ഈ പ്രദേശത്തെ ചെറുറോഡുകളില്‍ ഒന്നോ രണ്ടോ മാത്രമാണ് മുമ്പ് ടാര്‍ ചെയ്തിട്ടുള്ളതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ അതും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.

മുളിയടുക്കം പള്ളിയുടെ പരിസരത്തുള്ള റോഡില്‍ ടാറിളകി പൊടികള്‍ നിറഞ്ഞ് പരിസരവാസികള്‍ക്ക് ദുരിതമായി തീര്‍ന്നിരിക്കുകയാണ്. പട്ടികളുടെയും പന്നികളുടെ ശല്ല്യമുള്ളതിനാല്‍ തെരുവ് വിളക്കില്ലാതെ രാത്രി സമയങ്ങളില്‍ മദ്രസാ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പുറത്തിറങ്ങാനും ഭയപ്പെടുന്ന അവസ്ഥയാണ്. അധികൃതരുടെ ഈ നടപടിയില്‍ നാട്ടുകാര്‍ രാഷ്ട്രീയ ഭേദമന്യേ ഒന്നടങ്കം പ്രതിഷേധത്തിലാണ്. വാര്‍ഡിനോടുളള അവഗണന അവസാനിപ്പിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തതായും 25 ലക്ഷം രൂപയുടെ ടെന്‍ഡര്‍ കഴിഞ്ഞതായും വാര്‍ഡ് മെമ്പര്‍ അശ്വിനി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ ഭാഗത്തെ കുന്നുകള്‍ നിരപ്പാക്കിയത് മൂലമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇറക്കത്തിലുള്ള ഭാഗം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനം. മഴ അടുത്തതിനാല്‍ ഇത്തവണ സോളിംങ് നടത്തുകയും മഴ കഴിഞ്ഞാലുടന്‍ ടാറിംഗ് ചെയ്യുമെന്നും പഞ്ചായത്ത് മെമ്പര്‍ വിശദീകരിച്ചു.

ഇതേ റോഡിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തി കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമാണ് 25 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ മാസം ടെന്‍ഡറായിരിക്കുന്നത്. മുജംകാവ് റോഡില്‍ അഞ്ച് ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തി നാട്ടുകാരില്‍ ചിലര്‍ തടസപ്പെടുത്തിയതിനാല്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വാര്‍ഡ് മെമ്പര്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍
കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍
കുമ്പള പഞ്ചായത്തിലെ 10-ാം വാര്‍ഡിനോട് അവഗണന; നാട്ടുകാര്‍ പ്രതിഷേധത്തില്‍

Keywords : Kasaragod, Kerala, Kumbala, Road, Development project, Natives, Protest, Members, Ashwini, Muliyadukkam, Muliyadukkam road damaged.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia