കുമ്പളയില്‍ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും
Feb 8, 2015, 09:52 IST
കാസര്‍കോട്: (www.kasargodvartha.com 08/02/2015) കുമ്പളയില്‍ സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ പോവുകയായിരുന്ന അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഓട്ടോ ഡ്രൈവറേയും സുഹൃത്തിനേയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.
കുമ്പളയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഓട്ടോയില്‍ വീട്ടിലെത്തിക്കുന്നതിനിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓട്ടോഡ്രൈവര്‍ കുമ്പള പെര്‍വാട്ടെ രാജു (34), സുഹൃത്ത് കെ. ദിനേശ് (32) എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്.
ഇവരെ ശനിയാഴ്ച വൈകിട്ടോടെ കുമ്പള സി.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കുട്ടികളെ സ്ഥിരമായി ഓട്ടോയില്‍ കൊണ്ടുപോകുന്ന ഡ്രൈവറാണ് സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കെ.എല്‍. 14 എന്‍. 89 നമ്പര്‍ ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയ്ക്കകത്ത് വെച്ച് സുഹൃത്ത് ദിനേശാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മറ്റൊരു കുട്ടിയെ വീട്ടിനടുത്ത് ഇറക്കുമ്പോള്‍ പീഡന ശ്രമത്തിനിരയായ വിദ്യാര്‍ത്ഥിനി ഓട്ടോയില്‍ നിന്നും തന്ത്രപൂര്‍വ്വം പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലേക്ക് ഓടുന്നതിനിടയില്‍ പെണ്‍കുട്ടി നാട്ടുകാരോടും വിവരം പറഞ്ഞു. പിന്നീട് വീട്ടിലെത്തി വീട്ടുകാരോടും സംഭവം പറഞ്ഞു. ഡ്രൈവര്‍ രാജുവിനെ നാട്ടുകാര്‍ പിടികൂടിയാണ് പോലീസിലേല്‍പിച്ചത്. ദിനേശനെ നാട്ടുകാരുടെ സഹായത്തോടെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:

കോണ്‍ഗ്രസ് തിരിച്ചുവരും: പ്രിയങ്ക ഗാന്ധി
Keywords: Kasaragod, Kerala, Kumbala, arrest, Police, Remand, Molestation-attempt, Auto Driver,
Advertisement: