കുമ്പളയില്‍ ഹെലിക്യാമിന്റെ പ്രവര്‍ത്തനം തുടങ്ങി; ആളുകളെ നിരീക്ഷിക്കാന്‍ കൊണ്ടുവന്ന ക്യാമറയെ ആയിരങ്ങള്‍ നിരീക്ഷിക്കുന്നു
Jan 17, 2015, 19:41 IST
കുമ്പള: (www.kasargodvartha.com 17/01/2015) കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കൊണ്ടുവന്ന ഹെലിക്യാമിന്റെ പ്രവര്‍ത്തനം തുടങ്ങി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഹെലിക്യാം പ്രവര്‍ത്തനം ആരംഭിച്ചത്. കണ്ണൂരിലെ ഒരു സ്വകാര്യ സംരഭകരുടെ സഹായത്തോടെയാണ് ഹെലിക്യാം പോലീസ് വാടകയ്ക്ക് എടുത്തത്.
കേരളത്തില്‍ ഇത് ആദ്യമായാണ് ഹെലിക്യാമിന്റെ സഹായത്തോടെ ക്രമസമാധാന പാലന ചുമതല പോലീസ് നിര്‍വ്വഹിക്കുന്നന്നത്. ആളുകളെ നിരീക്ഷാന്‍ കൊണ്ടുവന്ന ക്യാമറയെ ആയിരങ്ങളാണ് കുമ്പളയില്‍ ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹെലിക്യാമിന്റെ പ്രവര്‍ത്തനം നാട്ടുകാരില്‍ കൗതുകം ഉളവാക്കിയിരിക്കുകയാണ്.
കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത്, കുമ്പള സി.ഐയുടെ ചുമതല വഹിക്കുന്ന സി.ഐ. സി. കെ. സുനില്‍ കുമാര്‍, കുമ്പള എസ്.ഐ. രാജഗോപാല്‍, മഞ്ചേശ്വരം എസ്.ഐ. പ്രദീപ്, അഡീഷണല്‍ എസ്.ഐ. എം.പി. സുരേന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ക്രമസമാധാന പ്രവര്‍ത്തനം നടത്തിവരുന്നത്. കുമ്പള സ്റ്റേഷന് അകത്താണ് ഹെലിക്യാമിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക സ്‌ക്രീനില്‍ ടെലിക്യാം നല്‍കുന്ന വീഡിയോ പോലീസ് പരിശോധിക്കുന്നു.
വെടിക്കെട്ട് ഉത്സവം നടക്കുന്ന ക്ഷേത്ര പരിസരം, കുമ്പള ടൗണ്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബദിയടുക്ക റോഡ്, സ്‌കൂള്‍ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഹെലിക്യാമിന്റെ നിരീക്ഷ പരിധിയില്‍പെടും.
Related News:
കുമ്പള വെടി: കനത്ത സുരക്ഷ; നിരീക്ഷണത്തിനു ഹെലിക്യാം
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Helicam began operation, Kasaragod, Kumbala, Temple Fest, Police, Camera.
Advertisement: