കുമ്പളയിലെ 28 പവന്‍ കവര്‍ച്ച: രണ്ട്‌പേരുടെ വിരലടയാളം ലഭിച്ചു
Jul 6, 2012, 13:25 IST
കുമ്പള: കുമ്പളയിലെ വീട്ടില്‍ നിന്നും പട്ടാപകല്‍ 28 പവന്‍ സ്വര്‍ണവും 700 ഗ്രാം വെള്ളിയും 15,000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും മോഷ്ടാക്കാളുടേതെന്ന് കരുതുന്ന രണ്ട് വിരലടയാളം ലഭിച്ചിട്ടുണ്ട്.
കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള വീര വിട്ടല്‍ ടെമ്പിളിന് സമീപത്തെ രാമകൃഷ്ണ ഭട്ടിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. രാമകൃഷ്ണ ഭട്ട് മംഗലാപുരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. വീട്ടിലുണ്ടായിരുന്ന ഭാര്യ വിദ്യാലതയും രണ്ട് മക്കളും തൊട്ടടുത്ത വിദ്യലതയുടെ മാതാവ് പ്രേമലതയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ വീട് പൂട്ടി പോയത്. രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാില്‍ കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. അകത്ത് ചെന്ന് നോക്കിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും പണവും കവര്‍ച്ച ചെയ്തതായി മനസിലായത്. വീട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി. ഐ ടി.പി രഞ്ജിത്ത്, എസ്. ഐ പി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Keywords: Kumbala, Kasaragod, Gold, Cash, Theft, Silver, Fingerprint