കുന്നിടിഞ്ഞുവീണ് വീട് തകര്‍ന്നു; വീട്ടുകാര്‍ താമസം ബന്ധുവീട്ടിലേക്ക് മാറ്റി
Aug 7, 2014, 11:08 IST
ബദിയടുക്ക: (www.kasargodvartha.com 07.08.2014) കുന്ന് ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. ഏത്തടുക്ക മുനിയൂറിലെ പരേതനായ കുണ്ടുകണ്ടം മുഹമ്മദ് ഹാജിയുടെ വീടാണ് തകര്‍ന്നത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ താമസം ബന്ധു വീട്ടിലേക്ക് മാറ്റി. പകുതി ഓടും പകുതി കോണ്‍ക്രീറ്റും കൊണ്ട് നിര്‍മിച്ച വീടന്റെ മുകളിലേക്ക് 15 മീറ്റര്‍ ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു.
നാല് ദിവസം മുമ്പാണ് മണ്ണ് ഇടിഞ്ഞുവീഴാന്‍ തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ വീട്ടുകാര്‍ കുടിയൊഴിഞ്ഞിരുന്നു. കുന്ന് ഇടിഞ്ഞ മണ്ണ് വീടിന്റെ ചുമര്‍ തകര്‍ത്ത് അകത്ത് വരെ എത്തിയിട്ടുണ്ട്. അപകടകരമായ നിലയില്‍ മണ്ണെടുത്തതാണ് പ്രശ്‌നമായത്.
മുഹമ്മദ് ഹാജിയുടെ ഭാര്യ ആഇശയും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.
Also Read:
എബോള രോഗികളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടന്ന് പുഴുവരിക്കുന്നു; മഹാരോഗത്തിന്റെ ഭയാനക കാഴ്ച
Keywords: Kasaragod, Kerala, Collapse, House, Family, Badiyadukka, Village Officer, Mohammed Haji,
Advertisement: