city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുത്തകകളുടെ മേല്‍ക്കൈ കടലിലും; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയുടെ തീരത്ത്: മേധാ പട്ക്കര്‍

കാസര്‍കോട്: (www.kasargodvartha.com 22.11.2014) സ്വദേശത്തെയും വിദേശത്തെയും കുത്തകകളുടെ കടന്നുകയറ്റത്തോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ പറഞ്ഞു. ഇവിടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണം വിദേശ കുത്തകകള്‍ക്കു ബാധകമാവുന്നില്ലെന്നും അവര്‍ പറഞ്ഞു.

കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മംഗലാപുരത്തു നിന്നാരംഭിച്ച കടല്‍ യാത്രയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട്ടെത്തിയതായിരുന്നു മേധ.

കാനഡയില്‍ മത്സ്യസമ്പത്ത് കൊള്ളയടിച്ച കുത്തകകളാണ് ഇപ്പോള്‍ ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് നീങ്ങുന്നത്. എത്ര ആഴക്കടലില്‍ നിന്നും മത്സ്യം പിടിക്കാന്‍ കഴിയുന്ന അവര്‍ക്ക് അത്യാധുനിക ഉപകരണങ്ങളുമുണ്ട്. ഇഇത് പരമ്പരാഗത തൊഴിലാളികളുടെ വയറ്റത്തടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മേധാ പട്ക്കര്‍ ആഹ്വാനം ചെയ്തു.

സ്വദേശവല്‍ക്കരണം പറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്രമോഡി സര്‍ക്കാര്‍ വിദേശത്തെയും സ്വദേശത്തെയും കുത്തകകള്‍ക്ക് രാജ്യത്തെ അടിയറ വെക്കുന്ന നയങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിനെതിരെ ഡിസംബറില്‍ 270 പരിസ്ഥിതി സംഘടനകളെ ഉള്‍പെടുത്തി ഡല്‍ഹിയില്‍ സമരമാരംഭിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

നെല്ലിക്കുന്ന് കസബ കടപ്പുറത്ത് മേധാപട്ക്കര്‍ക്ക് മത്സ്യത്തൊഴിലാളികള്‍ സ്വീകരണം നല്‍കി. പി. ജോണ്‍, ജാക്‌സന്‍ പൊള്ളയില്‍, പി. പീറ്റര്‍, ആന്റോ ഏലിയാസ്, എസ്. സ്റ്റീഫന്‍, എം. അബ്രോസ്, പി.വി വില്‍സണ്‍, വി.ഡി മജീന്ദ്രന്‍, സാബു ഒറ്റമശ്ശേരി, എം.പി അബ്ദുല്‍ റാസിഖ്, പലേരിയന്‍ ഐസക്, ടി.പി സുകുമാരന്‍, ബഷീര്‍ സദ്ദാംബീച്ച്, എസ്. മൊയ്തീന്‍ കോയ, എന്‍.ജെ ആന്റണി തുടങ്ങിയവരാണ്  യാത്ര നയിക്കുന്നത്.

തെരുവത്ത്  മേധാപട്ക്കറെ യു.എ. ഉമ്മര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീ കരിച്ചു.
കുത്തകകളുടെ മേല്‍ക്കൈ കടലിലും; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയുടെ തീരത്ത്: മേധാ പട്ക്കര്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia