കുട്ടികള്‍ക്കായി 'അറിവരങ്ങ് ക്യാമ്പ്' സംഘടിപ്പിച്ചു
May 18, 2012, 08:13 IST
കുണ്ടംകുഴി: വ്യക്തിത്വ വികസനത്തിനും കുട്ടികളില്‍ ശ്രദ്ധയും ഏകാഗ്രതയും വളര്‍ത്താനും ലക്ഷ്യമിട്ട് ബാലസംഘം കുണ്ടംകുഴി മേഖലയുടെ അറിവരങ്ങ് ക്യാമ്പ് ശ്രദ്ധേയമായി. യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത 100 കുട്ടികളെ പങ്കെടുപ്പിച്ചാണ് ഏകദിന അറിവരങ്ങ് ക്യാമ്പ് നടത്തിയത്.
ശബ്ദം, ഏകാഗ്രത, ശ്രദ്ധ, താളം, വ്യക്തിത്വ വികാസം എന്നിവയിലൂന്നിയാണ് ക്യാമ്പ് നടത്തിയത്. നാടന്‍പാട്ടുകളും നിര്‍മാണ മൂലയും കുട്ടികള്‍ പുതിയ അറിവുകള്‍ നല്‍കി. കുട്ടികളുടെ സര്‍ഗഭാവനകള്‍ക്ക് ചിറക് നല്‍കാനും വെറുതെ കളയുന്ന പാഴ്വസ്തുക്കളില്‍ നിന്നും കമനീയമായ കലാരൂപങ്ങള്‍ ഉണ്ടാക്കുന്നത് പഠിക്കാനും ക്യാമ്പില്‍ പരിശിലനം നല്‍കി.
ഉദയന്‍ കുണ്ടംകുഴി, പി കെ ലോഹിതാക്ഷന്‍, സനല്‍ പാടിക്കാനം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എം അനുശ്രീ അധ്യക്ഷയായി. എ ദാമോദരന്‍, ടി കെ മനോജ്, പി കെ ഗോപാലന്‍, എം രാഘവന്‍, കെ വിനോദ്, സി പ്രശാന്ത്, ജി സുരേന്ദ്രന്‍, ബിന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു. പി കെ അരുണ്‍കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Balasangam, Kundamkuzhi, Kasaragod