city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് കുറ്റകരം

കാസര്‍കോട്: 18 വയസിന് താഴെയുളള കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം.പി. ഷൈജല്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയുന്നതിനുളള നിയമം 2012 നെ കുറിച്ച് കളക്‌ട്രേറ്റില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ലൈംഗിക പീഡന കേസുളില്‍ ജീവപര്യന്തം തടവും പിഴയും പരമാവധി ശിക്ഷ ലഭിക്കും. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഉളളവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പെട്ടാല്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിന തടവു ലഭിക്കും. ഇത്തരം കേസുകളില്‍ ശാസ്ത്രീയമായ തെളിവുകള്‍ പരമാവധി ശേഖരിച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണ ഉദ്യോഗഥര്‍ക്ക് കഴിയണം.

പീഡനത്തിന് ഇരയായ കുട്ടിയുടെ ചിത്രമോ വിശദവിവരങ്ങളോ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നല്‍കുന്നതും കുറ്റകരമാണ്. കുട്ടിയുടെ അടുത്ത് പോയി ഉദ്യോഗസ്ഥര്‍ മൊഴി എടുക്കണം. മെഡിക്കല്‍ പരിശോധനാ ഘട്ടത്തിലും സ്വകാര്യത ഉറപ്പുവരുത്തണം. പോലീസ് നിയമം കര്‍ശനമായി നടപ്പാക്കണം. എന്നാല്‍ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം സമൂഹത്തെ കലുക്ഷിതമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് കുറ്റകരം

ജില്ലാ ഭരണ കൂടം, ചൈല്‍ഡ് ലൈന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തിയത്. ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ നിധീഷ് എം. ജോര്‍ജ് ലീഗല്‍ സെല്‍ അതോറിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ ദിനേശ് എന്നിവര്‍ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ആരോഗ്യ-വിദ്യാഭ്യാസ- സാമൂഹിക നീതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.

Keywords: Children, Touching, Harassment, Crime, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia