കുട്ടികളുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
May 28, 2012, 14:00 IST

കാസര്‍കോട്: ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ദേശീയതല 2012 വര്‍ഷത്തെ കുട്ടികളുടെ ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക തിന്മയ്ക്കെതിരെയും കുറ്റകൃത്യങ്ങള്‍ക്കെതിരെയും ധീരമായ ചെറുത്ത് നില്‍പ്പ് നടത്തിയ ആറിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം.
സ്കൂള്‍ കോളേജുകളിലെ ഹെഡ്മാസ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരുടെ ശുപാര്‍ശയോടൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2011 ജൂലൈ ഒന്നുമുതല്‍ 2012 ജൂണ്‍ ഒന്നുവരെയുള്ള കാലാവധിയിലെ ധീരതാ പ്രകടനമാണ് അവാര്‍ഡിനായി പരിഗണിക്കുക. അവാര്‍ഡായി മെഡലും, സര്‍ട്ടിഫിക്കറ്റും, ക്യാഷും നല്‍കുന്നതാണ്. അപേക്ഷ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasaragod.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Keywords: Children gallantry awards, Kasaragod