കുടുംബ കോടതികള്‍ ചോരക്കളമാക്കരുത്: ജനമിത്രം
Oct 30, 2016, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/10/2016) കാസര്‍കോട് കുടുംബ കോടതിയില്‍ വിവാഹ മോചന കേസുമായി ബന്ധപ്പെട്ടെത്തിയ നീലേശ്വരം ചായ്യോത്ത് സ്വദേശിയെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനമിത്രം ജനകീയ നീതി വേദി കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുടുംബ കോടതികളില്‍ കേസിലെ കക്ഷികളല്ലാത്തവരെ കയറ്റുന്ന പ്രവണത ഒഴിവാക്കുക, വക്കാലത്ത് ഇല്ലാതെ കുടുംബ കോടതികളില്‍ വരുന്ന വക്കീലന്‍മാരുടെ സാന്നിധ്യം ഇല്ലാതാക്കുക, വിവാഹ മോചന കേസുകളില്‍ പെട്ടെന്ന് തന്നെ ന്യായമായ രീതിയില്‍ തീര്‍പ്പ് കല്‍പിക്കുന്ന സാഹചര്യം സ്രഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ സര്‍ക്കാറിനോട് ഉന്നയിക്കപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് രവീന്ദ്രന്‍ കാവിനു മീത്തല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാഫര്‍ കാഞ്ഞിരായില്‍ ഉദ്ഘാടനം ചെയ്തു. ശൈമോന്‍ മാനന്തവാടി, നീലധരാ തൃക്കണ്ണാട്, മുനീര്‍ പൂച്ചക്കാട്, രാധാകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. കൃഷണന്‍ നായര്‍ പൊയിനാച്ചി സ്വാഗതവും പറഞ്ഞു.

Keywords: Kasaragod, Kerala, Kanhangad, court, Janamithram against violence.