city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റ് ഒഴിവ്
കാസര്‍കോട്: ജില്ലയിലെ കാറഡുക്ക, പുത്തിഗെ, എന്‍മകജെ, വര്‍ക്കാഡി, കിനാനൂര്‍ കരിന്തളം എന്നീ കുടുംബശ്രീ സി.ഡി.എസ്സുകളിലും കുടുംബശ്രീ ജില്ലാ മിഷനിലും അക്കൗണ്‍ന്റായി തെരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ സി.ഡി.എസ്സുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍/സഹകരണ സംഘങ്ങള്‍/സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിംഗില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം. പ്രായം 20 നും 35 നും ഇടയില്‍. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുന്നത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 5000 രൂപ വേതനം ലഭിക്കും. യോഗ്യതയുള്ളവര്‍ മെയ് 25 ന് മുമ്പായി ബന്ധപ്പെട്ട സി.ഡി.എസ്സില്‍ നിര്‍ദ്ദിഷ്ഠ അപേക്ഷാ ഫോറത്തില്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട സി.ഡി.എസ്സുകളിലും ജില്ലാ മിഷനിലും www.kudumbashree.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടുക. നമ്പര്‍ 04994 256111.

Keywords : Kasaragod, Kinanur, Accountant.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia