കുടുംബശ്രീ പ്രസിഡന്റിനെ മദ്യവില്‍പ്പനക്കാരി പതിയിരുന്ന് അക്രമിച്ചു
Apr 30, 2012, 11:02 IST
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പഞ്ചായത്തില്‍ ചേര്‍ന്ന കുടുംബശ്രീ യോഗത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മദ്യവില്‍പ്പന തടയാന്‍ പഞ്ചായത്ത് ഇടപ്പെട്ട് നടപടി സ്വീകരിക്കാന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. ഈ വിവരമറിഞ്ഞാണ് മദ്യവില്‍പ്പനക്കാരിയായ സവിത ഉച്ചയ്ക്ക് 12 മണിയോടെ യോഗം കഴിഞ്ഞ് പോകുകയായിരുന്ന സുശീലയെ പതിയിരുന്ന് അക്രമിച്ചത്. പരിക്കേറ്റ സുശീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ അനധികൃത മദ്യവ്യാപാരം കൊഴുത്തതോടെയാണ് കുടുംബശ്രീ ഇതിനെതിരെ രംഗത്ത് വന്നത്. ഇതാണ് മദ്യവില്‍പ്പനക്കാരെ പ്രകോപിപ്പിച്ചത്. കുടുംബശ്രീ പ്രസിഡന്റിനെ തന്നെ അക്രമിച്ചതോടെ മദ്യവില്‍പ്പനക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Keywords: Kasaragod, Woman, Attack, General-hospital, Kudumbasree, President