കുടുംബശ്രീ അനുഭവ സമാഹരണ പുസ്തകയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം
Sep 10, 2012, 13:20 IST
മഞ്ചേശ്വരം സിഡിഎസ് പ്രതിനിധികള്‍ അനുഭവ ദീപം തെളിയിച്ചു. വിവിധ പഞ്ചായത്തുകളിലെ അനുഭവസമാഹരണ പുസ്തകങ്ങളുടെ കൈമാറലും നടന്നു. പി.കെ. തോമസ് സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. കാസര്‍കോട്, പരപ്പ, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു.
കേളത്തിലെ കുടുംബശ്രീകള്‍ രചിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നതിനാണ് യാത്ര. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1072 പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. ഓരോ സിഡിഎസും ഒരു പുസ്തകം ഇറക്കാനാണ് തീരുമാനം. പുസ്തകങ്ങള്‍ ഏറ്റുവാങ്ങി പര്യടനം നടത്തുന്ന ജാഥ ഒക്ടോബര്‍ ഒന്നിന് എറണാകുളത്ത് എത്തും. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ ഉദിയന്കുളങ്ങരയില്നിന്ന് ആരംഭിക്കുന്ന ജാഥയും ഒന്നിന് എറണാകുളത്ത് സംഗമിക്കും.
Keywords: Kasaragod, Hosangadi, P.Karunakaran MP, Kudumbasree, Manjeshwaram, Kerala, Pusthaka Yathra