കുടിയന്‍മാരെ നിയന്ത്രിക്കണമെന്ന് ജനപ്രതിനിധികള്‍
Feb 28, 2013, 20:48 IST
കാസര്‍കോട്: മദ്യപിച്ചു പൊതുസ്ഥലങ്ങളില്‍ ശല്യംചെയ്യുന്നവരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി എടുക്കണമെന്ന് ജില്ലാ ജനകീയ സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു അദ്ധ്യക്ഷത വഹിച്ചു.
പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് ബസ്‌വെയിറ്റിംഗ് ഷെല്‍ട്ടറുകളിലും, റോഡിലും വഴിയോരങ്ങളിലും കിടന്ന് കുട്ടികളെയും സ്ത്രീകളെയും ഭയപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവണം. അജാനൂര്‍ പഞ്ചായത്തിലെ നോര്‍ത്ത് കോട്ടച്ചേരിയില്‍ ഇത്തരത്തില്‍ മദ്യപന്‍മാരുടെ ശല്യം വര്‍ദ്ധിച്ചിരിക്കുന്നു. മൂലക്കണ്ടത്തില്‍ പാര്‍ക്ക് ചെയ്ത് വാഹനങ്ങളില്‍ ഇരുന്നു മദ്യപിക്കുന്ന കാഴ്ച സര്‍വസാധാരണയാണ്. മേലടുക്കം തുളുച്ചേരി ശ്മശാന പരിസരവും മദ്യപന്‍മാരുടെ കേന്ദ്രമാണ്- ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കാസര്‍കോട്് മുനിസിപാലിറ്റിയുടെ വിവിധ പ്രദേശങ്ങള്‍ മൊഗ്രാല്‍, കമ്പാര്‍, കുഡ്‌ലു ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ ചാരായ വില്‍പന നടത്തുന്നുണ്ട്. കളളാര്‍ പഞ്ചായത്തിലെ കോളനികളിലും മദ്യ ഉത്പാദനവും, വില്‍പനയും നടന്നുവരുന്നു. ചെര്‍ക്കള, പൊയിനാച്ചി, പരവനടുക്കം പ്രദേശങ്ങളില്‍ ചില വ്യക്തികള്‍ തുടര്‍ച്ചയായി മദ്യവില്‍പനയില്‍ ഏര്‍പ്പെടുന്നതായും ജനപ്രതിനിധികള്‍ പറഞ്ഞു.
ഉദുമയില്‍ ജനസഞ്ചാര പ്രദേശത്തിലുളള ബിവറേജസ് കോര്‍പ്പറേഷന്റെ ഡിപ്പോ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സ് കെട്ടിടത്തിലുളള ബിവറേജസ് വില്‍പനശാല വൈകീട്ട് അഞ്ച് മണിക്ക് അടയ്ക്കാനുളളനടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ചാരായത്തിനും, പാന്‍പരാഗിനും അടിമകളാണെന്നും ഇതു സമൂഹത്തില്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഈ തൊഴിലാളികളുടെ ഭാഷ അറിയാത്തതുമൂലം അവര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ല.
ബന്തടുക്ക വനമേഖലയില്‍ ചാരായ വില്‍പന, തടയാന്‍ വനം, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരുടെ സംയുക്ത സംഘം റെയ്ഡ് നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്ഥിരം മദ്യപിച്ചു പ്രശ്‌നം ഉണ്ടാക്കുന്നവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി നടപടി എടുക്കും.യുവാക്കള്‍ക്കും,സ്‌ക്കൂള്‍കുട്ടികള്‍ക്കും മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
യോഗത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലന്‍,കളളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിബിന ജോസ് അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.വി.പത്മിനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.അഹമ്മദ് ഷാഫി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഗോവിന്ദന്‍ മുനമ്പത്ത്, എസ്.കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Drunken, Problem, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News