കുഞ്ഞ് ഷാനിഫിന്റെ മരണം നാടിന്റെ നൊമ്പരമായി
Apr 12, 2018, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2018) കുഞ്ഞ് ഷാനിഫിന്റെ മരണം നാടിന്റെ നൊമ്പരമായി. മധൂര്‍ പട്‌ളയിലെ സൈഫുദ്ദീന്‍- നസീമ ദമ്പതികളുടെ മകന്‍ ഷാനിഫ് (ഒന്നര) ആണ് ബുധനാഴ്ച ഉച്ചയോടെ കിണറ്റില്‍ വീണു മരിച്ചത്. നസീമയുടെ തെക്കില്‍ പാലത്തിനു സമീപത്തെ വീട്ടില്‍വെച്ചാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ചെറിയ ആള്‍മറയുള്ള കിണറ്റിലേക്ക് സമീപത്തുണ്ടായിരുന്ന കല്ലിനു മുകളില്‍ കയറി നോക്കുന്നതിനിടെ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പെരിന്തല്‍മണ്ണയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനാണ് സൈഫുദ്ദീന്‍. സഹോദരങ്ങള്‍: മുനീഫ്, ഇനിയാന്‍, ഷബാബ്.
Related News:
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരന്‍ കിണറില്‍ വീണുമരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ksaragod, Kerala, News, Death, Well, Police, Fire force, Shanif no more. < !- START disable copy paste -->