കുഞ്ഞു ശഅ്ബാന്റെ ഛേതനയറ്റ ശരീരം ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിനാളുകള്‍, നാട് കണ്ണീര്‍ക്കയത്തില്‍, ഖബറടക്കം വൈകിട്ടോടെ
Sep 4, 2017, 13:52 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2017) ചേരൂരിലെ കബീര്‍- റുഖ്‌സാന ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ശഅ്ബാന്റെ വിയോഗം നാടിന്റെ തീരാനൊമ്പരമായി. ഞായറാഴ്ച ഉച്ചയോടെ ശഅ്ബാനെ കാണാനില്ലെന്ന വിവരം നാട് ഞെട്ടലോടെയാണ് കേട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശഅ്ബാനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് തളങ്കര കെ കെ പുറം കടവില്‍ വെച്ച് ശഅ്ബാന്റെ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തുകയും മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു. ശഅ്ബാന്റെ ഛേതനയറ്റ മൃതശരീരം ഒരു നോക്കുകാണാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് ഉള്‍പെടെ നൂറുകണക്കിനാഴുകളാണ് ആശുപത്രിയിലേക്കും സംഭവസ്ഥലത്തേക്കും ഒഴുകിയെത്തിയത്.
തുടര്‍ന്ന് ചേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ശേഷം തിങ്കളാഴ്ച വൈകിട്ടോടെ ചേരൂര്‍കോട്ട മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ശഅ്ബാന്റെ മരണം കുടുംബത്തെ തളര്‍ത്തി. ഒരു മാസം മുമ്പ് പാണത്തൂര്‍ ബാപ്പുങ്കയത്ത് മൂന്നര വയസുകാരി സന ഫാത്വിമ പുഴയില്‍വീണ് മരണപ്പെട്ടിരുന്നു. അതിന്റെ ഞെട്ടലില്‍ നിന്നും നാട് കര കയറുന്നതിനിടെയാണ് ചേരൂരിലും സമാനസംഭവമുണ്ടായിരിക്കുന്നത്.
< !- START disable copy paste -->

Related News:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, River, Deadbody, Shahaban no more