കുമ്പള മഖാം ഉറൂസ് ആരംഭിച്ചു
Dec 24, 2012, 16:56 IST
കുമ്പള: ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന കുമ്പള മഖാം ഉറൂസും ഏഴ് ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആരംഭിച്ചു. ഉറൂസ് കമ്മിറ്റി ചെയര്മാന് ബി.എം. അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്.
കുമ്പള-കാസര്‍കോട് മേഖല സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ചെയര്മാന് ബി.എം. അബൂബക്കര്‍ ഹാജി ബത്തേരി അധ്യക്ഷത വഹിച്ചു. കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുള്ള ഹില്‍ ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. 25ന് രാത്രി പത്തിന് മഖാം പരിസരത്ത് ദിഖ്റ് ഹല്‍ഖ നടക്കും.

Keywords: Chairman,Kumbala, Makham-uroos, Committee, Flag-off, Kasaragod, Inaguration, Night,Prayer meet, Kerala